ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി മോശം ഫോമിൽ തുടരുകയാണ് ജസ്പ്രീത് ബുംറ. ഇത് ആദ്യമായിട്ടാണ് വിക്കറ്റ് വേട്ടയിൽ ബുംറ ഏറ്റവും മോശം പ്രകടനങ്ങൾ കാഴ്ച വെക്കുന്നത്. താരം ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് ആകെ നേടാനായത് രണ്ട് വിക്കറ്റുകൾ മാത്രമാണ്.

ഇപ്പോഴിതാ ജസ്പ്രീത് ബുംറയുടെ മോശം ഫോമിൽ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ബുംറക്ക് ഇപ്പോൾ ഒട്ടും മൂർച്ച ലഭിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

‘ബുംറക്ക് ഇപ്പോൾ ഒട്ടും മൂർച്ച ലഭിക്കുന്നില്ല. താരത്തിന്റെ ഒരൊറ്റ പന്തും സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ ഭീഷണി ഉയർത്തിയില്ല. ഒരുപക്ഷേ അദ്ദേഹം ക്ഷീണിതനായിരിക്കാം, എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള പോലെ തോന്നുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, അദ്ദേഹം മികച്ച ഫോമിലായിരുന്നില്ല എന്നത് വ്യക്തമാണ്. കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തെ കാണാൻ വളരെ സാധാരണ നിലയിൽ തോന്നുന്നു’, ശ്രീകാന്ത് തുറന്നടിച്ചു.