സണ്‍ഗ്ലാസണിഞ്ഞ് ബാറ്റിംഗിന് ഇറങ്ങി, ലാറ ഗെയിലിനെ പോലെ ഷോ കാണിച്ചതല്ല, കാരണം മറ്റൊന്ന്

ഷമീല്‍ സലാഹ്

സണ്‍ ഗ്ലാസൊക്കെ ധരിച്ച് ബുള്‍ഡോസര്‍ ഇറങ്ങിയത് പോലെ കളിക്കളത്തിലെ തളരാത്ത പോരാളി, മുന്‍ ഡച്ച് ഫുട്‌ബോള്‍ ഇതിഹാസ താരമായിരുന്ന എഡ്ഗാര്‍ ഡേവിഡ്‌സിനെ ഓര്‍മ്മയില്ലേ …. (ഫുട്‌ബോളില്‍ എന്റെ എക്കാലത്തേയും ഫേവറിറ്റ് പ്ലെയറും ഇദ്ദേഹമാണെന്ന് ഇവിടെ ഇതോടൊപ്പം സൂചിപ്പിക്കുന്നു..) 1995ല്‍ വെച്ച് അയാക്‌സില്‍ കളിച്ചിരുന്ന സമയത്ത് ഡേവിഡ്‌സിന് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ കണ്ണിന് Glaucoma എന്ന അസുഖം വരുകയും, അത് കാഴ്ചയെ ബാധിക്കുകയും ഉണ്ടായി..

തുടര്‍ന്ന് 1999ല്‍ വെച്ച് വലത് കണ്ണില്‍ ശസ്ത്രക്രിയ നടത്തുകയും, പിന്നീട് കളിയില്‍ തുടരണമെങ്കില്‍ കണ്ണിലേക്ക് അധികം ചൂട് ഏല്‍ക്കുന്നത് കൂടുതല്‍ കാര്യങ്ങള്‍ വശളാകുമെന്നും അതിനാല്‍ ഗ്ലാസ് നിര്‍ബന്ധമാണെന്നുമുള്ള ഡോക്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഡേവിഡ്‌സ് പിന്നീട് സണ്‍ ഗ്ലാസ് ധരിച്ച് പില്‍കാലത്ത് കളിക്കാനിറങ്ങിയത്. എന്നാലും പന്തിന്മേലുള്ള വിഷനെല്ലാം കൃത്യമായി അയാളുടെ പ്രകടനത്തില്‍ ഒരു തരി പോലും കുറവ് വരാതെ എങ്ങിനെ കളിക്കാന്‍ സാധിക്കുന്നു എന്നത് ഒരു കൗതുകമായിരുന്നു അതേ കുറിച്ച്. ഇനി കാര്യത്തിലേക്ക്..

Omkar Mankame on Twitter: "It wasn't the swag. It was an eye condition called, Tyrigium, which causes vision issues. He wore sunglasses to avoid direct sunlight. Incredible century, despite the condition. In

ചിത്രത്തിലുളളത് സണ്‍ ഗ്ലാസും ധരിച്ചുളള ലാറയുടെ ചില ബാറ്റിങ്ങാണ്.. ഏതാണ്ട് അതേ കാലത്ത് രണ്ടായിരത്തിന്റെ തുടക്കത്തിലെ ചില പരമ്പരകളിലൂടെയാണ് ലാറ ഇത്തരം സണ്‍ ഗ്ലാസുകളുമണിഞ്ഞ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നത്. ക്രിക്കറ്റില്‍ ആദ്യമായി ഒരാള്‍ സണ്‍ ഗ്ലാസ് അണിഞ്ഞ് ബാറ്റ് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടതും ലാറയിലൂടെയായിരുന്നു….

ഈ അടുത്ത കാലത്ത് മറ്റ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങായ ക്രിസ് ഗെയിലിലൂടെയൊ, ബ്രാത്ത്വൈറ്റിലൂടെയൊ അത്തരം സണ്‍ ഗ്ലാസ് അണിച്ച് ബാറ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടും കാണും… എന്നാല്‍ ഇവരെല്ലാം ഒരു ലുക്കിനുള്ള നിലയിലാവാം എന്ന് തോന്നുന്നു ഇത്തരം സണ്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് ബാറ്റ് ചെയ്തിരുന്നത്.

എന്നാല്‍ ലാറക്കും ഏതാണ്ട് ഡേവിഡ്‌സിന്റേതിന് സമാനമായി കണ്ണിന്റെ മൂക്കിനോട് ചേര്‍ന്ന കോര്‍ണറില്‍ പിങ്ക് നിറം കലരുന്ന തരത്തിലുള്ള Pterygium എന്ന അസുഖമാണ് വന്നത്. ഈ പിങ്ക് നിറം പതിയെ വളര്‍ന്ന് അപ്പാടെ മൂടുകയും കാഴ്ച്ചയെ ബാധിക്കുകയും ചെയ്യുന്ന ഒരു തരം അസുഖവുമാണ്. തുടര്‍ന്ന് ഡോക്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്തരം സണ്‍ ഗ്ലാസ് ഉപയോഗിച്ച് ബാറ്റ് ചെയ്യാന്‍ ലാറ നിര്‍ബന്ധിതനാക്കാന്‍ തയ്യാറായത്.

എങ്കിലും ലാറയും തന്റെ പെര്‍ഫോര്‍മന്‍സില്‍ സ്വല്‍പം പോലും പിറകോട്ട് പോയില്ല. മികച്ച നിലവാരം പുലര്‍ത്തിയ ഒരു ഓസ്‌ട്രേലിയന്‍ ടൂറിന് ശേഷം ഒരു ഇംഗ്ലണ്ട് ടൂറില്‍ ഇംഗ്ലീഷ് ബൗളിങ്ങിനെതിരെയുള്ള തകര്‍പ്പന്‍ ടെസ്റ്റ് സെഞ്ച്വറിയും, അത് കഴിഞ്ഞുള്ള ട്രൈ സീരീസ് ഏകദിന മത്സരങ്ങളില്‍ ബൗളര്‍മാരെ കശക്കിയെറിഞ്ഞ അറ്റാക്കിങ്ങ് ബാറ്റിങ്ങും ലാറയിലൂടെ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍