രണ്ട് ടീമിന്റെയും ഒരേ ശൈലി, കോച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബില്ലിംഗ്സ്

കോടികൾ മുടക്കി ടീമിലെത്തിച്ചിട്ടും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ഒരുപാട് താരങ്ങളുണ്ട്. എന്തയാലും 2 കോടി രൂപക്ക് ടീമിലെത്തിയ സാം ബില്ലിങ്‌സിനെക്കുറിച്ച്‍ കൊൽക്കത്തയ്ക്ക് അങ്ങനെ ഒരു പരാതി കാണില്ല . മുടക്കിയ കാശിനുള്ള പ്രകടനം കൊൽക്കത്തയ്ക്ക് താരത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പഴയ ടീമായ ചെന്നൈയെയും കൊൽക്കത്തയെയും താരതമ്യപ്പെടുത്തി സാം ബില്ലിംഗ്സ് ഒരു കമന്റ് പറഞ്ഞിരിക്കുകയാണ്

“സിഎസ്‌കെയില്‍ നിന്നും കെകെആറിലെത്തുമ്പോള്‍ ഇരു ടീമുകളിലും ഏറെ സമാനതകളുണ്ടെന്ന് തോന്നി . സിഎസ്‌കെയിലായിരുന്നു ഒടുവിലത്തെ രണ്ടു സീസണുകളില്‍. ഒരു തവണ ചാമ്പ്യന്മാരായ ടീം ഒരു തവണ റണ്ണറപ്പുമായി. വളരെയധികം സന്തോഷിച്ച നാളുകൾ ആയിരുന്നു അത് . സിഎസ്‌കെയും കെകെആറും മൈതാനത്തിനകത്തും പുറത്തും പ്രൊഫഷണല്‍ ആണെന്നും സംഘാടനത്തിലും സ്ഥിരതയിലും ടീമുകള്‍ക്ക് സമാനതകളുണ്ടെന്നും തോന്നി” .

കോച്ചിങ് സ്റ്റാഫിനെക്കുറിച്ചും ബില്ലിംഗ്സ് പറഞ്ഞു “ബ്രണ്ടന്‍ മക്കല്ലം മികച്ച പരിശീലകനാണ് . കളിക്കാരില്‍ ആത്മവിശ്വാസവും പോസിറ്റീവും നിറയ്ക്കുന്നതില്‍ മക്കുല്ലം ഏറെ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സാദിക്കുന്നുണ്ട്. ഓരോ താരങ്ങളെയും അദ്ദേഹം മോട്ടിവേറ്റ് ചെയ്യുന്ന രീതി മനോഹരമാണ്”

എന്തയാലും മികച്ച പ്രകടനം നടത്തുന്ന കൊൽക്കത്ത ഈ വര്ഷം കിരീടം നേടാൻ സാധ്യത ഉണ്ടെന്നും താരം വ്യകത്മാക്കി