ബി.സി.സി.ഐ വഴങ്ങിയില്ല; പഞ്ചാബ് ടീമില്‍ യുവരാജ് ഉണ്ടാകില്ല

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ യുവരാജ് സിംഗിന് ഇടം ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യുവരാജിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ബി.സി.സി.ഐ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ഇതിന് കാരണമായി കരുതുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നേരത്തെ പഞ്ചാബിന്റെ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവരാജ് സിംഗും ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഏറെ നാളായി കളത്തിന് പുറത്തുള്ള യുവരാജിനെ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാടിലാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുള്ളത്. ജനുവരി 10 മുതല്‍ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി നടക്കുന്നത്.

Yuvraj Singh World T20 2014

2019-ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം കാനഡ ഗ്ലോബല്‍ ടി20യില്‍ കളിക്കാന്‍ യുവരാജിന് അനുമതി ലഭിച്ചിരുന്നു. അതിന് ശേഷമാണ് പഞ്ചാബിനു വേണ്ടി വീണ്ടും കളിക്കാന്‍ യുവരാജ് ആഗ്രഹം പ്രകടിപ്പിച്ചത്.

yuvraj singh news: Yuvraj Singh decides to come out of retirement, writes to BCCI - The Economic Times

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ്. 304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും 111 വിക്കറ്റും 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 58 ടി20കളില്‍ നിന്നായി 1177 റണ്‍സും 28 വിക്കറ്റും യുവരാജിന്റെ പേരിലുണ്ട്. 132 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റുമാണ് യുവിയുടെ പേരിലുള്ളത്.