'നിലവില്‍ ക്രിക്കറ്റ് ലോകം ഭരിക്കുന്നത് ബി.സി.സി.ഐ'; തുറന്നടിച്ച് സല്‍മാന്‍ ബട്ട്

ഐ.പി.എല്ലിനായി പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് താരങ്ങളെ ഒഴിവാക്കിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്. നിലവില്‍ ബി.സി.സി.ഐയാണ് ക്രിക്കറ്റ് ലോകം ഭരിക്കുന്നതെന്നും സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയ കിവീസ് അതിന്റെ പരിണിതഫലം പാകിസ്ഥാനില്‍ അനുഭവിക്കുമെന്നും ബട്ട് പറഞ്ഞു.

‘ഐ.പി.എല്‍ ലോകത്തിലെ ഏറ്റവും വലിയ ലീഗാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പാകിസ്ഥാന്‍ കളിക്കാര്‍ ഒഴികെ മറ്റെല്ലാ ക്രിക്കറ്റ് താരങ്ങളും ലീഗില്‍ പങ്കെടുക്കും എന്നതാണ് ശ്രദ്ധേയം. ഐ.പി.എല്‍ സമയത്ത് പ്രധാന ടീമുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കില്ല. ഇപ്പോള്‍, ഐ.പി.എല്ലിനിടെ പാകിസ്ഥാന് ന്യൂസിലന്‍ഡുമായി ഒരു പരമ്പരയുണ്ട്. എട്ട് ന്യൂസിലന്‍ഡ് കളിക്കാരെ ഇതിനകം ഐ.പി.എല്ലില്‍ കളിക്കാന്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബി.സി.സി.ഐക്ക് അധികാരമുണ്ട്, നിലവില്‍ അവരാണ് ക്രിക്കറ്റ് ലോകം ഭരിക്കുന്നത്’

New Zealand vs Pakistan 1st T20 Dream11 Prediction: NZ vs PAK Probable XI,  Fantasy Playing Tips, Live Streaming – NZ vs PAK LIVE at 11:30 AM IST  Friday Dec 18 on Insidesport

‘കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റല്ല, ഐ.പി.എല്ലാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. യഥാര്‍ത്ഥത്തില്‍ അത് വളരെ മോശമായ പ്രവണതയാണ്. പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കണം, അതുവഴി ടീമിലെ മുന്‍നിര താരങ്ങളുടെ അഭാവത്തിന്റെ പ്രാധാന്യം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് മനസ്സിലാക്കും’ സല്‍മാന്‍ ബട്ട് പറഞ്ഞു.