സഞ്ജുപ്പക തുടരുന്നു, കരാറിലും ഉള്‍പ്പെടുത്തിയില്ല, മറ്റ് യുവതാരങ്ങളെല്ലാം അകത്ത്

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ മലയാളി താരം സഞ്ജു സാംസണിനേയും ഉള്‍പ്പെടുത്തിയില്ല. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മൂന്ന് ടി20 പരമ്പരയ്ക്കുളള ടീമില്‍ ഇടംപിടിച്ചെങ്കിലും ഒരു മത്സരം മാത്രം കളിക്കാന്‍ അവസരം ലഭിച്ചതാണ് സഞ്ജുവിന് തിരിച്ചടിയായത്. നിലവില്‍ ഇന്ത്യ എ ടീമിന്റെ ഭാഗമായി ന്യൂസിലന്‍ഡിലാണ് സഞ്ജു.

അതെസമയം ഇന്ത്യന്‍ ടീമില്‍ കളിച്ച സഞ്ജുവിന്റെ സമപ്രായക്കാരായ മറ്റ് യുവതാരങ്ങളെല്ലാം ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്തി. ഇതില്‍ റിഷഭ് പന്തിനാണ് കോളടിച്ചത്. എ ക്യാറ്റഗറിയിലാണ് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയത്. മറ്റ് യുവതാരങ്ങളായ നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡ്യ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സി ക്യാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് പുതിയ കരാര്‍. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് ഏഴ് കോടിയും എ വിഭാഗത്തിന് അഞ്ച് കോടിയും ബി, സി കാറ്റഗറിയുള്ള താരങ്ങള്‍ക്ക് യഥാക്രമം മൂന്ന് കോടിയും ഒരു കോടിയും ലഭിക്കും.

എ പ്ലസ് കാറ്റഗറി:

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ഭുംറ

എ കാറ്റഗറി:

രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്

ബി കാറ്റഗറി:

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍

സി കാറ്റഗറി:

കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, മനീഷ് പാണ്ഡ്യ, ഹനുമ വിഹാരി, ശാര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍