എറിഞ്ഞ് വീഴ്ത്താന്‍ കേരളത്തിന്റ് സ്റ്റാര്‍ ബോളറും; ബേസില്‍ തമ്പി ടീമില്‍

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്‍രില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കേരളത്തിനായി സ്റ്റാര്‍ ബോളര്‍ ബേസില്‍ തമ്പി ബോള്‍ ചെയ്യും. ടോസ് നേടിയ കേരളം ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു.

ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ഹൈദ്രബാദ് ടീമിനെ അമ്പാട്ടി റായിഡുവാണ് നയിക്കുന്നത്. അമ്പാട്ടി റയിഡുവിനെകൂടാതെ ഇന്ത്യന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ,അക്ഷത് റെഡ്ഡി,മൊഹമ്മദ് സിറാജ് തുടങ്ങിയവര്‍ കളിക്കുന്നുണ്ട്.

ആദ്യം ബാറ്റ് ചെയ്യുന്ന ഹൈരദാബാദിന് ഒരു വിക്കറ്റ് നഷ്ടമായി.തന്‍മയ് അഗര്‍വാളിന്റെ വിക്കറ്റാണ് ബൈദരാബാദിന് നഷ്ടമായത്.ഐ.പി.എല്ലിനു മുന്പായി നടക്കുന്ന മത്സരമെന്ന നിലയില്‍ ടൂര്‍ണമെന്റീന് ഏറെ പ്രാധാന്യമുണ്ട്. താരലേലത്തില്‍ ഇടം പിടിക്കാന്‍ മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാകു താരങ്ങള്‍ക്ക്.