സച്ചിനെയും തകർത്ത് ബാബർ, ഇത് കോഹ്‌ലിക്ക് ഭീക്ഷണി

ബാബർ അസം സ്വപ്നതുല്യമായ ഫോമിലാണിപ്പോൾ, ഓസ്‌ട്രേലിയക്ക് എതിരെ  ഏകദിന പരമ്പരയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തകർപ്പൻ സെഞ്ചുറി .ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനം. നടന്ന ഒരു ടി20 മത്സരത്തിലും അർദ്ധ സെഞ്ചുറി നേടാനായി.

ഇപ്പോഴിതാ മറ്റൊരു പൊൻതൂവൽ കൂടി പാകിസ്ഥാൻ ക്യാപ്റ്റനെ തേടി എത്തിയിരിക്കുകയാണ്.  ഐസിസിയുടെ ഓൾ ടൈം ഏകദിന റാങ്കിങ്ങിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് പതിനഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ബാബർ . നിലവിൽ കളിക്കുന്ന താരങ്ങളിൽ ആറാം സ്ഥാനത്തുള്ള കോഹ്ലി മാത്രാമാണ് ബാബറിന് മുന്നിലുള്ളത്.

വിവ് റിച്ചാർഡ്‌സ് മുന്നിലുള്ള പട്ടികയിൽ ഇന്ത്യയിൽ നിന്ന് കോഹ്ലി,സച്ചിൻ,രോഹിത് എന്നിവരാണ് ആദ്യ ഇരുപതിൽ ഇടം നേടിയത്. കഴിഞ്ഞ ദിവസം വന്ന പുതിയ റാങ്കിങ്‌ പ്രകാരം ഐസിസിയുടെ ടെസ്റ്റ്,ഏകദിനം, ടി 20 റാങ്കിങ്ങിൽ എല്ലാം ആദ്യ 10 ൽ ബാബർ ഉൾപെട്ടിട്ടുണ്ട്.ഇതിൽ തന്നെ ട്വന്റി20 ,ഏകദിനം റാങ്കിങ്ങിൽ ഒന്നാമത് ഏതാനും കഴിഞ്ഞിട്ടുണ്ട്.

Read more

ഈ ഫോം നിലനിർത്താനായാൽ പല ബാറ്റിംഗ് റെക്കോർഡുകളും തകർക്കാൻ സാധ്യതയുണ്ട്.