അവര്‍ എല്ലാ മത്സരങ്ങളിലും ഉണ്ടാകും; ഐ.പി.എല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ മുഴുവന്‍ സമയവും കളിക്കാനാവുമെന്ന കാര്യം ഉറപ്പായി. ഒക്ടോബര്‍ ആദ്യം ഇരുടീമുകളും തമ്മില്‍ നടക്കേണ്ടിയിരുന്ന ടി20 പരമ്പര നീട്ടിവെച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.

ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പരമ്പര മാറ്റാന്‍ തീരുമാനമായത്. നേരത്തെ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ഓസീസ് ടി20 പരമ്പരയും മാറ്റിയിരുന്നു. സെപ്റ്റംബര്‍ ആദ്യം ഇംഗ്ലണ്ടിനെതിരെ, ഓസ്‌ട്രേലിയ ടി20 പരമ്പര കളിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല.

Australia (AUS) vs West Indies (WI) Highlights, ICC World Cup 2019 ...

സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30-നാണ് മത്സരങ്ങള്‍. 10 ദിവസം രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടാകും. ഓഗസ്റ്റ് 26-ന് ശേഷം ഫ്രാഞ്ചൈസികള്‍ക്ക് ആഭ്യന്തര-വിദേശ താരങ്ങളുമായി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യു.എ.ഇയിലേക്ക് പോകാം.

Disrespectful

ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. രണ്ടാംഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാരിനോട് അനുമതി തേടും. പരിമിതമായ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ.