ഏഷ്യാ കപ്പ്: ഇന്ത്യയില്ലെങ്കില്‍ മാറ്റി വെയ്ക്കുമെന്ന് പാകിസ്ഥാന്‍

ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023ലേക്കു മാറ്റുവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹസനാന്‍ മാനി. ലോര്‍ഡ്സില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണില്‍ തന്നെയായിരുന്നു ഏഷ്യാ കപ്പും നിശ്ചയിച്ചിരുന്നത്.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് മാനി പറഞ്ഞത്.

PCB Chairman Ehsan Mani Plans to Fully Bring PSL to Pakistan in 3 Years - HIP

ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കനത്ത തിരിച്ചടിയായി മാറും. അതിനു പുറമേ ഇന്ത്യ- പാക് ഗ്ലാമര്‍ പോരാട്ടവും ക്രിക്കറ്റ് പ്രേമികള്‍ക്ക് നഷ്ടമാകും. ഇതൊക്കെ മുന്നില്‍ കണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ അധികൃതര്‍ ആലോചിക്കുന്നത്. പാകിസ്ഥാനും അതിനെ പിന്തുണയ്ക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

Asia Cup will be postponed to 2023 if India make WTC final: Pakistan board chief Mani

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പടിവാതിക്കലാണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള നാലാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ തോറ്റില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശിക്കാം. സമനിലയായാലും മതി. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഓസീസാവും ഫൈനലിലെത്തുക. അങ്ങനെയെങ്കില്‍ ഏഷ്യാ കപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.