ASIA CUP 2025: അവന്മാർ ഇങ്ങോട്ട് വന്ന് മോശമായ വാക്കുകൾ പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല അടിച്ച് തൂക്കി: അഭിഷേക് ശർമ്മ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഗില്ലിന്റെയും സംഹാരതാണ്ഡവമായിരുന്നു ദുബായിൽ കണ്ടത്. അഭിഷേക് 39 പന്തിൽ 6 ഫോറും 5 സിക്‌സും അടക്കം 74 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ശുഭ്മൻ ഗിൽ 28 പന്തിൽ 8 ഫോർ ഉൾപ്പടെ 47 റൺസും നേടി. തിലക്ക് വർമ്മ (30*) ഹാർദിക്‌ പാണ്ട്യ (7*) എന്നിവർ ചേർന്ന് മത്സരം അവസാനിപ്പിച്ചു. പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷം അഭിഷേക് ശർമ്മ സംസാരിച്ചു.

അഭിഷേക് ശർമ്മ പറയുന്നത് ഇങ്ങനെ:

Read more

” ഇന്ന് എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. സംഭവിക്കുന്ന കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നു. ഒരു കാര്യവുമില്ലാതെ അവർ ഞങ്ങൾക്ക് നേരെ വരികയായിരുന്നു. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. മോശമായുള്ള വാക്കുകളാണ് അവർ പറഞ്ഞത്. ഓരോ പന്ത് കഴിയുമ്പോഴും വ്യക്തി അധിക്ഷേപം നടത്തിക്കൊണ്ടിരുന്ന. ഞാനും ഗില്ലും അത് സംസാരിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ എന്റെ ബാറ്റാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നി. ടീമിനെ വിജയിപ്പിക്കാനായിരുന്നു ഇത്. അത് മാത്രമായിരുന്നു ഞങ്ങളുടെ മനസിലുണ്ടായിരുന്നത്. ടീമിനെ എങ്ങനെയെങ്കിലും വിജയിപ്പിക്കുക എന്ന് മാത്രം” അഭിഷേക് പറഞ്ഞു.