ASIA CUP 2025: ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; വിരാട് കൊഹ്‍ലിയെയും റിസ്‌വാനേയും മറികടന്ന് ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

ഇന്നലെ ഏഷ്യ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ സൂപ്പർ ഓവറിൽ വിജയം സ്വന്തമാക്കി ഇന്ത്യ. 202 റൺസ് നേടിയ ഇരു ടീമുകളും സൂപ്പർ ഓവറിലേക്ക് കടന്നപ്പോൾ ശ്രീലങ്കയ്ക്ക് 2 റൺസ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യ 3 റൺസ് നേടി വിജയിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി പത്തും നിസങ്കയുടെ (107) സെഞ്ച്വറി പാഴായി.

ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയ താരമായിരുന്നു ഓപണർ അഭിഷേക് ശർമ്മ. ഏഷ്യാ കപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ് അദ്ദേഹം. 31 പന്തിൽ രണ്ട് സിക്സും എട്ട് ബൗണ്ടറികളും സഹിതം 61 റൺസെടുത്താണ് അഭിഷേക് പുറത്താവുന്നത്.

ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരെ അർധ സെഞ്ച്വറി നേടിയതോടെ ഏഷ്യാ കപ്പിൽ ചരിത്രം കുറിക്കാനും അഭിഷേകിന് സാധിച്ചു. ഏഷ്യാകപ്പ് ടി20 ടൂർണമെന്‍റിന്‍റെ ഒറ്റ എഡിഷനിൽ ഏറ്റവുമധികം റൺസെന്ന നേട്ടമാണ് അഭിഷേക് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. ആറ് ഇന്നിങ്സിൽനിന്ന് 309 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്.

Read more

റെക്കോഡിൽ പാകിസ്താന്‍റെ മുഹമ്മദ് റിസ്​വാനെയും ഇന്ത്യയുടെ വിരാട് കോഹ്‌ലിയെയും അഭിഷേക് മറികടന്നു. 2022 ലെ ഏഷ്യ കപിൽ റിസ്‌വാൻ 6 മത്സരങ്ങളിൽ നിന്നായി 281 റൺസ് നേടിയിരുന്നു. കൂടാതെ വിരാട് കോഹ്‌ലിയും അതേ ടൂർണമെന്റിൽ 276 റൺസും നേടിയിരുന്നു. ആ റെക്കോഡുകളാണ് ഇപ്പോൾ അഭിഷേക് ശർമ്മ തിരുത്തിയത്.