ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിനിടെ അപ്രതീക്ഷിത തിരിച്ചടി. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചില്‍ ലങ്കയുടെ പുതിയ കണ്ടെത്തലായ ദുനിത് വെല്ലലഗെ ഇന്ത്യയുടെ മുന്‍നിരയില്‍ നാശം വിതച്ചിരിക്കുന്നത്. ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകളുടെ ക്ഷണനേരം കൊണ്ട് ഈ 20കാരന്‍ പോക്കറ്റിലാക്കിയത്.
അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ്മ 53, ശുഭ്മാന്‍ ഗില്‍ 19, വിരാട് കോഹ്‌ലി 3 എന്നിവരുടെ വിക്കറ്റുകളാണ് ദുനിത് വെല്ലലഗെ വീഴ്ത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 6 റണ്‍സെടുത്ത് കെ.എല്‍ രാഹുലും 10 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ശര്‍ദുല്‍ താക്കൂര്‍ പുറത്തായപ്പോള്‍ അക്ഷര്‍ പട്ടേല്‍ മൂന്നാം സ്പിന്നറായി ടീമിലെത്തി. ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 228 റണ്‍സിന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ലങ്കയെ നേടിരുന്നത്.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരണ.
Read more
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.







