മൊട്ടേര ടെസ്റ്റ്: ചരിത്രനേട്ടത്തിനരികെ അശ്വിന്‍, ഇതിഹാസങ്ങള്‍ പിന്നിലാകും

Advertisement

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 24ന് അഹമ്മദാബാദിലെ മൊട്ടേറയില്‍ നടക്കാനിരിക്കുകയാണ്. പരമ്പരയിലെ പിങ്ക് ബോള്‍ മത്സരമാണിത്. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ആര്‍.അശ്വിനെ കാത്ത് ഒരു റെക്കോഡും ഇരിപ്പുണ്ട്. മത്സരത്തില്‍ ആറ് വിക്കറ്റ് നേടനായാല്‍ ആ റെക്കോഡില്‍ അശ്വിനെത്താം.

ഏറ്റവും കുറവ് ടെസ്റ്റുകളില്‍ 400 വിക്കറ്റ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബോളറെന്ന നേട്ടത്തിലേക്കാണ് അശ്വിന്‍ അടുക്കുന്നത്. നിലവില്‍ 76 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 394 വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആറു വിക്കറ്റുകള്‍ കൂടി നേടാനായാല്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 400 ലെത്തും.

AUS vs IND, 1st Test: Ravichandran Ashwin Calls Comparisons With Other Spinners Skewed, Says Many Ways To Skin A Cat | Cricket News

72 ടെസ്റ്റുകളില്‍ നിന്ന് 400 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയവരില്‍ ഒന്നാമന്‍. ന്യൂസീലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്ലീയേയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്നിനെയുമാണ് അശ്വിന്‍ മറികടക്കുക. ഇരുവരും 80 ടെസ്റ്റുകളില്‍ നിന്നാണ് 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്.

1st Test: Ravinchandran Ashwin Takes Four As Bowlers Put India In Control On Day 2 | Cricket News

അതോടൊപ്പം 400 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ആറാമത്തെ സ്പിന്നര്‍ എന്ന നേട്ടവും നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിനെ കാത്തിരിപ്പുണ്ട്. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് അശ്വിനു മുമ്പേ 400 കടന്ന ഇന്ത്യന്‍ താരങ്ങള്‍.