ബ്രോഡിന് നിരാശയയോടെ ഗ്രൗണ്ട് വിടാനാവും വിധി!

249 റണ്‍സകലെ ഓസ്‌ട്രേലിയ ഒരു വിജയം സ്വപ്നം കാണുന്നുണ്ട് 10 വിക്കറ്റും ബാക്കിയുണ്ട്. ബോളേഴ്സിന് ഇതുവരെയും വലിയ ആധിപത്യം കിട്ടാത്ത പിച്ചില്‍ അതൊരു ഹിമാലയന്‍ ടാസ്‌ക് അല്ലതാനും.

ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഈ ടെസ്റ്റ് ജയിച്ചാല്‍ അത് ഐസിങ്ങ് ഓണ്‍ ദ കെയ്ക്കാണ്. ആഷസ് നിലനിര്‍ത്തിയതിന് പുറമേ ഇംഗ്ലണ്ടില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സീരിസ് വിജയവും ഒപ്പം ബാസ് ബോളിനുള്ള ചുട്ട മറുപടിയും.

മറുവശത്ത് ഇംഗ്ലണ്ടാവട്ടെ അവസാന ടെസ്റ്റ് ജയിച്ച് സീരിസ് സമനിലയില്‍ പിടിച്ച് ബ്രോഡിന് മാന്യമായ യാത്രയപ്പ് നല്‍കാനാവും ശ്രമിക്കുക. സീരീസില്‍ അമ്പേ പരാജയമായ വാര്‍ണര്‍ ഏറ്റവും ക്രൂഷലായ സമയത്ത് ഫോമിലേക്ക് വന്നത് ഓസ്‌ട്രേലിയക്ക് കിട്ടിയ ബോണാസായി ഇംഗ്ലണ്ടിന് തിരിച്ചടിയും.

സീരിസില്‍ നിര്‍ണായക സമയത്തെല്ലാം മഴ ഓസ്‌ട്രേലിയയുടെ രക്ഷക്കെത്തിയപ്പോള്‍ ഇംഗ്ലണ്ടിന് മഴ ഇന്നലത്തെ അവസാന സെഷന്‍ ഉള്‍പ്പെടെ എല്ലാം കൊണ്ടും വില്ലനായി. ഓസ്‌ട്രേലിയ 3-1 ന്റെ ആഷസ് വിജയം സ്വപ്നം കാണുന്നുണ്ട്. ബ്രോഡിന് നിരാശയയോടെ ഗ്രൗണ്ട് വിടാനാവും വിധി!

എഴുത്ത്: അന്‍സില്‍

കടപ്പാട്: ക്രിക്കറ്റ് പാരഡിസോ ക്ലബ്ബ്