ഈ ഫോം വെച്ച് ഒരു ടീമിലും സ്ഥാനം കിട്ടില്ല, സൂപ്പർ താരത്തെ കുറിച്ച് ചോപ്ര

കഴിഞ്ഞ മത്സരത്തിലെ ആവേശ ജയം നേടിയ കൊൽക്കത്തയ്ക്ക് പോസിറ്റീവായ ഒരുപാട് കാര്യങ്ങളുണ്ട്. വാലറ്റം വരെ ബാറ്റ് ചെയ്യും, ബൗളിങ്ങിൽ നല്ല പ്രകടനം തുടങ്ങി അനവധി കാര്യങ്ങൾ. ഇങ്ങനെ ആണെങ്കിൽ
കൊല്‍ക്കത്തയെ വിഷമത്തിലാക്കുന്നത് ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ പ്രകടനമാണ്. മുംബൈക്കെതിരെ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 28 റണ്‍സാണ് 33 കാരന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ 44 റൺസെടുത്ത് ഫോമിന്റെ സൂചനകൾ കാണിച്ചെങ്കിലും പിന്നീട് നിരാശപ്പെടുത്തി. രഹാനെയുടെ ഫോമിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

”രഹാനെയ്ക്ക് ഇതുവരെ അവസരം മുതലാക്കാന്‍ സാധിച്ചിട്ടില്ല. ശരിയാണ് ഐപിഎല്ലും ടെസ്റ്റും തമ്മില്‍ ബന്ധമൊന്നുമില്ലെന്നുള്ളത് ശരിതന്നെ. എന്നാല്‍ ഈ പോക്ക് ശരിയല്ല. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സീസണില്‍ 600-700 റണ്‍സ് നേടേണ്ടിയിരിക്കുന്നു.” ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഈ താരലേലത്തിൽ അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്കാണ് താരം കൊല്കത്തയിലെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശമല്ലാത്ത റെക്കോർഡുള്ള രഹാനെ ട്വന്റി 20 ഫോര്മാറ്റിന് യോജിച്ച താരമല്ലെന്ന് ഉള്ള ആക്ഷേപങ്ങൾ ഉണ്ട്. എങ്കിലും ഈ മികച്ച സീസൺ ഒരു തിരിച്ചുവരവിന് താരത്തെ സഹായിക്കും.

മെന്റര്‍ ഡേവിഡ് ഹസ്സി താരത്തെ പിന്തുണച്ച് രംഗത്ത് എത്തി. ‘രഹാനെ ക്ലാസ് പ്ലയറാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം സജീവ ക്രിക്കറ്റിലുണ്ട്. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇനിയും 5 മുതല്‍ 10 വര്‍ഷങ്ങള്‍ രഹാനെയ്ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.” ഹസി പറഞ്ഞു.

മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ശേഷിച്ച മത്സരങ്ങളിൽ രഹാനെക്ക് അവസരം കിട്ടാതിരിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.