വിമര്‍ശകര്‍ക്ക് അജിങ്ക്യ രഹാനേയുടെ ചുട്ട മറുപടി ; മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി...!!

ദക്ഷിണാഫ്രിക്കയില്‍ തോറ്റതിന്റെ ഭാരം മുഴുവന്‍ ഏറ്റുവാങ്ങിയ അജിങ്ക്യാ രഹാനേ രഞ്ജിട്രോഫിയില്‍ മികച്ച പ്രകടനവുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് എതിരേ സെഞ്ച്വറി നേട്ടത്തോടെയാണ് രഹാനെ തിരിച്ചുവന്നത്. മുംബൈയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ രഹാനേ റണ്‍സ് എടുത്തു. നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 17 ന് നടന്ന മത്സരത്തില്‍ 211 പന്തുകളിലാണ് അജിങ്ക്യാ രഹാനേ സെഞ്ച്വറി നേടിയത്് 14 ബൗണ്ടറിയും രണ്ടു സിക്‌സറും താരം പറത്തി.

മത്സരത്തില്‍ മുംബൈയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കുന്ന സമയത്തായിരുന്നു രഹാനേ ക്രീസില്‍ എത്തുന്നത്. അസാധാരണ ക്ഷമയോടെ ബാറ്റ് ചെയ്ത താരം എസ് എന്‍ ഖാനുമായി ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ടാണ്് ഉണ്ടാക്കിയത്. ഇന്ത്യ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തോല്‍വിയുടെ പാപഭാരം മുഴുവന്‍ ചുമക്കേണ്ടി വന്നതാരമാണ് രഹാനേ. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരത്തോട് രഞ്ജിയില്‍ കളിച്ച് കഴിവ് തെളിയിച്ചു വരാനായിരുന്നു ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി നിര്‍ദേശിച്ചത്.

എന്നാല്‍ മുന്ന് നാലു മാസം നീണ്ട ആശങ്കകളെല്ലാം അവസാനിപ്പിക്കുന്ന പ്രകടനമാണ് മൊട്ടേര സ്‌റ്റേഡിയത്തില്‍ രഹാനേ നടത്തിയത്. 2020 ല്‍ മെല്‍ബണ്‍ സ്‌റ്റേഡിയത്തില്‍ 2020 ല്‍ നേടിയ ശേഷം ദീര്‍ഘ ക്രിക്കറ്റില്‍ രഹാനേ നേടുന്ന ആദ്യ സെഞ്ച്വറിയാണ്. 2021 താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൗര്‍ഭാഗ്യമായ വര്‍ഷമായിരുന്നു. കഴിഞ്ഞവര്‍ഷം 23 ഇന്നിംഗ്‌സുകളില്‍ താരത്തിന് ആകെ നേടാനായത് 479 റണ്‍സായിരുന്നു. ഇതിനിടയില്‍ രണ്ടു അര്‍ദ്ധശതകം മാത്രമാണ് താരത്തിന് നേടാനായത്. ദക്ഷിണാഫ്രിക്കയിലെ പരാജയം താരത്തിന് ഉപനായക സ്്ഥാനവും നഷ്ടമാക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലായി 236 റണ്‍് മാത്രമായിരുന്നു നേടാനായത്. രഹാനേയക്കൊപ്പം സര്‍ഫാസ് ഖാനും സെഞ്ച്വറി നേടി. 219 പന്തുകളില്‍ 121 റണ്‍സാണ് സര്‍ഫറസ് ഖാന്‍ നേടിയത്. 15 ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി. ഇവരുടെ കൂട്ടുകെട്ട് 200 റണ്‍സിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്ില്‍ 263 റണ്‍സ് എടുത്തു നില്‍ക്കുകയാണ് മുംബൈ.