ഞങ്ങള്‍ക്കും കളിക്കണം; ന്യൂസിലാന്‍ഡിനെതിരെ 'യുദ്ധം' പ്രഖ്യാപിച്ച് അജാസ് പട്ടേല്‍

ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ ഇടംലഭിക്കാത്തതിലെ നിരാശ പരസ്യമാക്കി സ്റ്റാര്‍ സ്പിന്നര്‍ അജാസ് പട്ടേല്‍. സ്പിന്നര്‍മാര്‍ക്കും കിവീസ് ക്രിക്കറ്റില്‍ ഇടം വേണമെന്നും വരുന്ന തലമുറയ്ക്കും ഈ ഗതി വരാതിരിക്കാന്‍ താന്‍ പോരാടുമെന്നും അജാസ് പട്ടേല്‍ പറഞ്ഞു.

‘ന്യൂസിലാന്‍ഡില്‍ ഞാന്‍ ഒരു സ്പിന്‍ ബോളറായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, വളര്‍ന്നു വരുന്ന യുവതാരങ്ങളെ സ്പിന്‍ ബോളിങ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. ന്യൂസിലാന്‍ഡ് ക്രിക്കറ്റില്‍ സ്പിന്‍ ബോളിംഗിന് അര്‍ഹിക്കുന്ന ഇടം ലഭിക്കാന്‍ ഞാന്‍ തീര്‍ച്ചയായും പോരാടും.’

WTC final - Ind vs NZ - New Zealand's Ajaz Patel primed to add new chapter to 'a hell of a story'

‘ന്യൂസിലാന്‍ഡില്‍ സ്പിന്നിന് അനുകൂലമായ പിച്ചുകളും ആവശ്യമാണ്. അത്തരമൊരു മാറ്റത്തിനായി ശ്രമിക്കുകയാണ് ഞാന്‍. അതേസമയം, ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങളില്‍ അത്തരമൊരു മാറ്റം വളരെ ബുദ്ധിമുട്ടാണെന്നതും വസ്തുതയാണ്.’

‘എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് അല്‍പം പരീക്ഷണമൊക്കെ നടത്താമെന്നു തോന്നുന്നു. അത്തരം മാറ്റങ്ങളൊക്കെ താരങ്ങളെ വളരാന്‍ സഹായിക്കുകയാണ് ചെയ്യുക. ബോളര്‍മാര്‍ക്ക് ഇത്തരം പിച്ചുകളില്‍ എങ്ങനെ പന്തെറിയാമെന്ന് പഠിക്കാം. ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്നിന് അനുകൂലമായ പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നും മനസ്സിലാക്കാം’ അജാസ് പട്ടേല്‍ പറഞ്ഞു.

New Zealand vs England: Ajaz Patel roars back into test cricket after sleepless night | Stuff.co.nz

ഒരിന്നിംഗ്സില്‍ പത്ത് വിക്കറ്റ് കൊയ്ത് ചരിത്രം സൃഷ്ടിച്ച സ്പിന്നറാണ് അജാസ് പട്ടേല്‍. അടുത്തിടെ നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് അജാസ് ഇന്നിംഗ്സിലെ പത്ത് വിക്കറ്റും വീഴ്ത്തിയത്, ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ ബോളറാണ് അജാസ്. ജിം ലേക്കറും ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് മറ്റു രണ്ടുപേര്‍.