കോഹ്‌ലിയെ കളിയാക്കി ഹർഷ ഭോഗ്ലെയുടെ വീഡിയോ, വൈറലായതിന് പിന്നാലെ ഹർഷ പറഞ്ഞ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നത്; സംഭവം ഇങ്ങനെ

പ്രശസ്ത ക്രിക്കറ്റ് കമൻ്റേറ്റർ ഹർഷ ഭോഗ്ലെ ഒരു ഇന്ത്യൻ വാർത്താ ഏജൻസിയെ അതിൻ്റെ “തിരഞ്ഞെടുത്ത എഡിറ്റ് ചെയ്ത റിപ്പോർട്ടിംഗിനെ” വിമർശിച്ചു. വിരാട് കോഹ്‌ലിയുടെ ടി20 തന്ത്രത്തെ വിമർശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് കമന്റ് വന്നത്. ഇന്ത്യയിലെ പ്രീമിയം വാർത്താ ഏജൻസികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പ് വെച്ചിട്ടാണ് അവർ കോഹ്‌ലിയെ കളിയാക്കിയത്. ഹർഷ പറഞ്ഞ ഒരു വീഡിയോ വെച്ചിട്ടാണ് അവർ എഡിറ്റ് വീഡിയോ ഉണ്ടാക്കിയത്.

“വിരാട് കോഹ്‌ലിയെ വെച്ചൊരു ഉദാഹരണം പറയാം. വിരാട് കോഹ്‌ലി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കുകയാണ് ഇപ്പോൾ എന്ന് വിചാരിക്കുക. അതിൽ അവൻ പുറത്താകാൻ പാടില്ല എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. അവൻ ആർസിബിക്ക് വേണ്ടി, ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോകുന്നു. ഒരു നിശ്ചിത പോയിൻ്റിനപ്പുറം, അയാൾ പുറത്താക്കുക(ഔട്ട് ) എന്നത് ടീമിന്റെ താൽപ്പര്യമായിരിക്കാം. കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച താരം ആയി കണക്ക് ആക്കപെടുമ്പോൾ പോലും അവനെക്കാൾ മികച്ച രീതിയിൽ കളിക്കുന്ന, വമ്പനടികൾക്ക് കഴിവുള്ള താരങ്ങൾ ഉള്ളപ്പോൾ 6 പന്തിൽ കിട്ടുന്ന 20 റൺസിന് അവർ പ്രാധാന്യം കൊടുക്കും.” ഹർഷ പറഞ്ഞു.

പോസ്റ്റിലെ കമൻ്റുകളിൽ ഭോഗ്‌ലെയുടെ നിലപാടിനെ ചോദ്യം ചെയ്ത ആരാധകരെ വീഡിയോ പ്രകോപിപ്പിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, പിടിഐയുടെ വീഡിയോയോട് ഭോഗ്ലെ ഒരു ട്വീറ്റിലൂടെ പ്രതികരിച്ചു. അത് തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്തതാണെന്ന് അദ്ദേഹം ആരോപിച്ചു. “ഞാൻ സോഷ്യൽ മീഡിയയിൽ സംസാരിച്ചതിൻ്റെ ഒരു ഉദാഹരണമാണിത്,” ഭോഗ്ലെ എഴുതി. “വിരാട് സാഹചര്യങ്ങളിലൂടെ കളിക്കാൻ പ്രാപ്തനാണെന്ന് ഞാൻ പറയുന്നതിന് തൊട്ടുമുമ്പ് വീഡിയോ ക്രോപ്പ് ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച കളിക്കാർ പോലും ആവശ്യങ്ങളും മുൻഗണനകളും എങ്ങനെ ക്രമീകരിക്കണം എന്ന് മാത്രമാണ് ഞാൻ എടുത്തുകാണിച്ചത്.”

വിരാട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നില്ല. താരത്തിന്റെ തിരിച്ചുവരവ് ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് ആയിരിക്കുമെന്നാണ് കറുത്തപെടുന്നത്.