ധോണിയെ ചെന്നൈ ഒഴിവാക്കണം, നിർദേശവുമായി ആകാശ് ചോപ്ര

ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. താരങ്ങളുടെ മോശം ഫോമും, പരിക്കും ഒകെ ടീമിനെ തകർത്തു എന്ന് പറയാം. അതിനാൽ തന്നെ അടുത്ത സീസണിൽ വലിയ അഴിച്ചുപണി ടീമിൽ നടന്നേക്കും.

ഇനി അടുത്തെങ്ങും ഒരു മെഗാലേലത്തിന് സാധ്യതയില്ല. കഴിഞ്ഞ വര്ഷം 15 കോടി രൂപയ്ക്കാണ് ചെന്നൈ ധോണിയെ നിലനിർത്തിയത്. എന്നാൽ അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഈ സീസണിൽ തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും പ്രായം തളർത്തുന്നുണ്ട്.

ധോണിയെ ഒഴിവാക്കി ചെന്നൈ അടുത്ത പ്രാവശ്യം ഇറങ്ങാവു എന്നതാണ് ആകാശ് ചോപ്ര പറയുന്നത്. എന്നിട്ട് റൈറ്റ് ട്ടോ മാച്ച് കാർഡ് വഴി ധോണിയെ സ്വന്തമാക്കണമ്. ഏറിയാൽ ഒരു കൊല്ലം കൂടി മാത്രമേ ധോണി കളിക്കാൻ സാധ്യത ഉള്ളു. അതിനാൽ തന്നെ 15 കോടി രൂപ വലിയ നഷ്ടമാകും ചെന്നൈക്ക്.

കഴിഞ്ഞ മെഗാ ലേലത്തിൽ ദീപക് ചഹറിന് വേണ്ടി ടീം 14 കോടി മുടക്കിയിരുന്നു. എന്നാൽ പരിക്കുമൂലം താരത്തിന് കളിക്കാൻ സാദിച്ചതുമില്ല. ആയതിനാൽ തന്നെ ധോണിക്ക് വേണ്ടി മുടക്കിയ 15 കോടി ഒഴിവാക്കിയാൽ ചെന്നൈക്ക് ലഭിക്കാമെന്നും പറയുന്നു.

അടുത്ത സീസണിലും ധോണി തന്നെ ആയിരിക്കും ടീമിനെ നയിക്കാൻ പോകുന്നത്.