'അവനെ തൊട്ടു പോകരുത്'; സഞ്ജുവൊന്നും ടീമില്‍ വേണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം

വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റവും വരുത്തരുതെന്ന് മുന്‍ താരം ആകാശ് ചോപ്ര. സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ നാളെ നടക്കുന്ന മത്സരത്തില്‍ സ്ഥാനം പിടിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവേയാണ് ചോപ്രയുടെ പ്രസ്താവന.

“ഈ ടീമില്‍ വീണ്ടും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ കുല്‍ദീപിനെ കളിപ്പിക്കണം, നിങ്ങള്‍ അദ്ദേഹത്തെ ടി20 യില്‍ കളിപ്പിക്കില്ല, നിങ്ങള്‍ എല്ലാ മത്സരങ്ങളിലും ചാഹലിനെ കളിപ്പിക്കണം. ദീപക് ചഹാര്‍, അവനെ തൊടരുത്. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനാണ്, അവന്‍ പരിക്കില്‍ നിന്ന് മടങ്ങി വന്നതേയുള്ളു.”

India vs Sri Lanka 2nd ODI: Deepak Chahar delivers with bat and ball, helps India win second ODI and series | Cricket News - Times of India

“ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ ബൗളിംഗിലോ ബാറ്റിംഗിലോ ഒന്നും ചെയ്തിട്ടില്ല, എന്നാലും അവന്‍ ടീമിലുണ്ടാകും. ക്രുണാല്‍ പാണ്ഡ്യ രണ്ടാം മത്സരത്തില്‍ 35 റണ്‍സ് നേടി, ആദ്യ മത്സരത്തില്‍ 26 റണ്‍സും നല്‍കി. അതിനാല്‍ അവനെ മാറ്റിനിര്‍ത്താന്‍ കാരണമില്ല. പാണ്ഡെ ജി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ഇഷാനും പൃഥ്വിയും ഒരു മത്സരത്തില്‍ റണ്‍സ് നേടി. രണ്ട് മത്സരത്തിലും സൂര്യകുമാറും മികച്ചു നില്‍ക്കുന്നു. ഒരു മാറ്റത്തിനും സാധ്യതയില്ല.”

Did you take it to heart?' - Aakash Chopra takes a dig at Arjuna Ranatunga's second string comment post India's clinical win

“മൂന്ന് മത്സരങ്ങളുള്ള പരമ്പരയാകുമ്പോള്‍, ആദ്യ മത്സരത്തില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ടീമിനെ തന്നെ തുടര്‍ന്ന് കളിക്കണം എന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ ആരെയെങ്കിലും തിരഞ്ഞെടുക്കുകയും അവന്‍ രണ്ട് അവസരങ്ങളില്‍ മോശമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടില്ലെങ്കില്‍, അവന് നിങ്ങള്‍ മൂന്നാമതും അവസരം നല്‍കണം” ചോപ്ര പറഞ്ഞു.