സഞ്ജു ശൈലി മാറ്റണം, വിമർശനവുമായി ആകാശ് ചോപ്ര

ഈ സീസണിൽ നായകൻ എന്ന നിലയിൽ കൈയടിയും ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരുപാട് വിമർശനവും കേട്ട താരമാണ് സഞ്ജു. നല്ല തുടക്കം കിട്ടിയിട്ടും അതൊന്നും വലിയ റൺസുകളാക്കി മാറ്റാൻ സാധിക്കാത്തതോടെയാണ് സഞ്ജു വിമർശനം കേൾക്കുന്നത്.ഇപ്പോഴിതാ സീസണിൽ രാജസ്ഥാൻ സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്.

‘ഇതിനു മുൻപ് ഈ വേദിയിൽ കളിച്ചപ്പോൾ, നേരിടുന്ന പന്തുകളെല്ലാം ബൗണ്ടറി കടത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം. ആ തന്ത്രം പക്ഷേ വിജയിച്ചില്ല എന്നതായിരുന്നു പ്രശ്നം. നേരിടുന്ന പന്തുകളെല്ലാം സിക്റോ ഫോറോ അടിക്കാൻ ശ്രമിച്ചാൽ പുറത്താകാനുള്ള സാധ്യതയും കൂടുമെന്ന് തീർച്ചയാണ്. സഞ്ജു കുറച്ചുകൂടി സമയം എടുക്കണമെന്നാണ് എന്റെ അഭിപ്രായം”

‘ഹെറ്റ്മെയർ കൂടി തിരിച്ചെത്തിയ സാഹചര്യത്തിൽ സഞ്ജുവിന് ബാറ്റിങ് ഓർഡറിലെ തന്റെ സ്ഥാനത്തേക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതില്ല. ഒരിക്കൽ വൺഡൗണായി ഇറങ്ങുന്നതിനു പകരം സഞ്ജു അഞ്ചാമനായി ഇറങ്ങിയിരുന്നു, ഇനി അതൊന്നും ആവശ്യമില്ല.”

രാജസ്ഥാൻ റോയൽസ് (ആർആർ) ബാറ്റിംഗ് വെടിക്കെട്ടിന് എപ്പോഴുണ് ജോസ് ബട്ട്‌ലറെ മാത്രം ആശ്രയിക്കരുതെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. ഇനിയുള്ളത് മത്സരങ്ങൾ വിജയിക്കണമെങ്കിൽ പ്രധാന താരങ്ങൾ എല്ലാം ഉത്തരവാദിത്വവും കാണിക്കണമെന്നും ചോപ്ര പറഞ്ഞിരുന്നു.