'അവനെ നായകനാക്കുന്ന നീക്കം വലിയൊരു ചൂതാട്ടം'; തുറന്നടിച്ച് ഇന്ത്യന്‍ താരം

ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുന്നത് വന്‍ ചൂതാട്ടമാണെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഹാര്‍ദിക് പാണ്ഡ്യയെ ഇതുവരെ ആഭ്യന്തര ടീമുകളുടെ പോലും ക്യാപ്റ്റന്‍ സ്ഥാനത്ത് കണ്ടിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ ഈ വിമര്‍ശനം.

‘അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമിന്റെ നായകനായി ഹാര്‍ദിക് പാണ്ഡ്യ എത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ആ നീക്കം വലിയൊരു ചൂതാട്ടമാണെന്നു തന്നെ പറയേണ്ടിവരും. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഇന്നുവരെ നമ്മള്‍ കണ്ടിട്ടില്ല. ആരും കണ്ടിട്ടില്ല. അതുകൊണ്ട് തികച്ചും വ്യത്യസ്തമായൊരു പരീക്ഷണമായിരിക്കും അത്.’

Aakash Chopra Reveals Why It's Important For Hardik Pandya To Bowl During  Sri Lanka Tour

‘പാണ്ഡ്യയുടെ ഫിറ്റ്‌നസ്സിനെക്കുറിച്ച് ചില സംശയങ്ങളുണ്ട്. അദ്ദേഹത്തിന് ബോള്‍ ചെയ്യാനാകുമോയെന്നും തീര്‍ച്ചയില്ല. പക്ഷേ, അദ്ദേഹം തന്നെ ക്യാപ്റ്റനാകുമെന്നാണ് അറിയുന്നത്. കായികക്ഷമത മാത്രമേ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ഒരു സംശയമായിട്ടുള്ളൂ. അതല്ലെങ്കില്‍ അദ്ദേഹം മികച്ച താരമാണ്.’

‘അദ്ദേഹം ഒരു നമ്പര്‍ 4 ബാറ്ററും മൂന്ന് ഓവര്‍ ബോള്‍ ചെയ്യാന്‍ കഴിയുന്ന ബോളറുമാണ്. അദ്ദേഹത്തിന്റെ നിലവാരമുള്ള ബാറ്റര്‍ ഇന്ത്യയില്‍ വേറെയില്ല. ലോകത്തുതന്നെ ചുരുക്കമായിരിക്കും. ഇന്ത്യയുടെ അഭിമാനമാണ് അവന്‍’ ചോപ്ര വിലയിരുത്തി.