'അവരെ കുറിച്ച് വിരാട് ഒന്നും പറഞ്ഞില്ല'; തുറന്നടിച്ച് വി.വി.എസ്.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് അജിന്‍ക്യ രഹാനെയുടെയും രവീന്ദ്ര ജഡേജയുടെയും ഇഷാന്ത് ശര്‍മ്മയുടെയും പരിക്കിനെപറ്റി തുറന്നു പറയാത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ വിമര്‍ശിച്ച് ബാറ്റിംഗ് ഇതിഹാസം വി.വി.എസ്. ലക്ഷ്മണ്‍. മൂന്നു സീനിയര്‍ താരങ്ങളും കളിക്കില്ലെന്ന് ടെസ്റ്റിന് തൊട്ടുമുന്‍പ് വിരാട് നടത്തിയ പ്രഖ്യാപനം അതിശയിപ്പിച്ചെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ഇന്നു രാവിലെ എന്തെങ്കിലും സംഭവിച്ചോ ? മൂന്നു പേരുടെ പരിക്ക് സംഭവിച്ച് വിരാട് കോഹ്ലി ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ ഒന്നും പറഞ്ഞില്ല. തീര്‍ച്ചയായും ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്- ലക്ഷ്മണ്‍ പറഞ്ഞു.

Read more

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. പകരക്കാരനായെത്തിയ അക്‌സര്‍ പട്ടേല്‍ പ്ലേയര്‍ ഓഫ് ദ സീരിസ് ആയെന്നും ലക്ഷ്മണ്‍ പറഞ്ഞു.