'തുടക്കം കലക്കി' ; പാകിസ്ഥാനെതിരെ തകർത്താടി ഇന്ത്യൻ വനിതകൾ; ഏഷ്യ കപ്പിൽ വിജയത്തോടെ തുടക്കം

2024 ഏഷ്യ കപ്പ് വുമെൻസിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. പാകിസ്ഥാൻ 19.2 ഓവറുകളിൽ 109 റൺസിന്‌ ഓൾ ഔട്ട് ആയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 14.1 ഓവറുകളിൽ അത് മറികടന്നു. ടീമിന് ആകപ്പാടെ മൂന്നു വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. ഓപ്പണിങ് ബാറ്റിംഗ് പാർട്ണർഷിപിൽ സ്‌മൃതി മന്ദനാ (31പന്തിൽ 45 റൺസ്) ഷെഫാലി വർമ്മ (29 പന്തിൽ 40 റൺസ്) എന്നിവരുടെ ബാറ്റിംഗ് ഇന്ത്യയുടെ വിജയം എളുപ്പം ആക്കി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 19.2 ഓവറുകളിൽ 108 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്, ശ്രേയങ്ക പാട്ടീൽ, പൂജ വസ്ത്രകർ എന്നിവരാണ് പാക് ബാറ്റിംഗ് നിറയെ തകർത്തത് 25 റൺസ് നേടിയ സിന്ദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എല്ലാ മലയാളികളും ഏറെ പ്രധീക്ഷയൊടെ കാത്തിരുന്ന അരങേറ്റ മത്സരം ആയിരുന്നു ആശാ ശോഭനയുടെയും സജന സജീവന്റെയും. എന്നാൽ താരങ്ങൾക് മത്സരത്തിന്റെ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നത് ഇന്ത്യൻ വനിതകൾ തന്നെ ആയിരുന്നു. തുടക്കം മുതൽ അവർ പാകിസ്ഥാൻ ബാറ്റിംഗ് നിരയെ വിറപ്പിച്ചിരുന്നു. ബോളിങ് ആയാലും ഫീൽഡിങ് ആയാലും ബാറ്റിംഗ് ആയാലും മുന്നിട്ട് നിന്നിരുന്നത് ഇന്ത്യ തന്നെ ആയിരുന്നു.

Read more

ഏഷ്യാ കപ്പ് ട്വന്റി20 വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിൽ, രാവിലെ നടന്ന ഉദ്ഘാടന മത്സരത്തിൽ യുഎഇയെ നേപ്പാൾ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്യ്ത യുഎഈ 116 റൺസ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റ്‌ഇങിന് ഇറങ്ങിയ നേപ്പാൾ ആ സ്കോർ വെറും 16 . 1 ഓവറുകളിൽ മറികടന്നു. ഗ്രൂപ്പ് സ്റ്റേജുകളിൽ ഇന്ത്യയുടെ അടുത്ത മത്സരം യുഎഈ ആയിട്ട് നാളെ ആണ് ക്രമീകരിച്ചിരിക്കുന്നത്.