പാ​ക്കി​സ്ഥാ​നു​ള്ള സഹായം പൂ​ര്‍​ണ​മാ​യി അവസാനിപ്പിച്ചില്ലെന്നു യുഎസ്

പാ​ക്കി​സ്ഥാ​നു​ള്ള സഹായം പൂ​ര്‍​ണ​മാ​യി അവസാനിപ്പിച്ചില്ലെന്നു യുഎസ്. ഇപ്പോഴത്തെ നടപടി സഹായം അവസാനിപ്പിക്കുന്നതല്ല മറിച്ച് മ​ര​വി​പ്പി​ക്കുന്നത് മാത്രമാണെന്നു യു​എ​സ് സ്റ്റേ​റ്റ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി സ്റ്റീ​വ് ഗോ​ള്‍​ഡ്സ്റ്റെ​യ്ന്‍ വ്യക്തമാക്കി. അമേരിക്ക പാ​ക്കി​സ്ഥാ​നു​മാ​യി തീവ്രവാദത്തിനു എതിരെയായ പോരാട്ടത്തിൽ മു​ന്‍വിധി കൂടാതെ സഹകരിക്കാനായി ത​യാ​റാ​ണെ​ന്നും ഗോ​ള്‍​ഡ്സ്റ്റെ​യ്ന്‍ പറഞ്ഞു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രംപാണ് പാ​ക്കി​സ്ഥാ​ന്‍ തീവ്രവാദികളെ സഹായിക്കുന്നതായി ആരോപിച്ച് 115 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 7,290 കോ​ടി രൂ​പ) സഹായം ധനം നൽകുന്നത് നിർത്തിയത്. പാക്കിസ്ഥാനാണ് പല തീവ്രവാദ സംഘടനകളുടെയും സു​ര​ക്ഷി​ത താ​വ​ളമെന്നാണ് യുഎസ് പറയുന്നത്.