ദുബായില്‍ നിന്ന് സൗജന്യ ചാര്‍ട്ടേഡ് വിമാനവുമായി വേണു കുന്നപ്പിള്ളി

കോവിഡ് സാഹചര്യത്തില്‍ ദുരിതത്തിലായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനമൊരുക്കി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഈ മാസം ഒന്‍പതിനാണ് ദുബായില്‍ നിന്ന് വിമാനം പുറപ്പെടുക.

കാവ്യ ഫിലീം കമ്പനിയുടെ നേതൃത്വത്തിലാണ് ചാര്‍ട്ടേഡ് വിമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതത്തില്‍ കഴിയുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും രോഗികള്‍ക്കുമാണ് മുന്‍ഗണന.

മാമാങ്കം എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വേണു കുന്നപ്പിള്ളി. അര്‍ഹരായവര്‍ ബന്ധപ്പെടുക: ഇ-മെയില്‍- Kavyafilm999@gmail.com.