പുതിയ റെക്കോഡ് നേട്ടം സ്വന്തമാക്കി യുഎഇ

പുതിയ റെക്കോഡ് നേട്ടം സ്വന്തമാക്കി യുഎഇ. ഇനി ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ യുഎഇയില്‍ പ്രവര്‍ത്തിക്കും. പുതിയ സിപ ലൈന്‍ റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പര്‍വതത്തിലാണ് സ്ഥിതി ചെയുന്നത്. ഇത് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സാഹസ പ്രിയരായ സഞ്ചാരികള്‍ക്ക് ഇതിലൂടെ വിസ്മയ കാഴ്ച്ചകള്‍ കണ്ട് യാത്ര നടത്താം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലായിരിക്കും യാത്ര.

2. 8 കിലോമീറ്ററാണ് സിപ് ലൈന്റെ നീളം. ഇത് ലോക റെക്കോഡാണ്. റാസല്‍ഖൈമ ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിച്ച ഈ സിപ് ലൈനിന് ഗിന്നസ് റെക്കോഡ് ലഭിച്ചു. ഇതു ഏറ്റു വാങ്ങിയത് റാസല്‍ഖൈമ ഭരണാധികാരി ഷൈയ്ഖ സൗദ് ബിന്‍ സഖല്‍ ആല്‍ ഖാസിമിയാണ്.