കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് മടങ്ങിയെത്തിയ മൂന്ന് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കു ശേഷം കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങിയെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമെത്തിയ 323 ആരോഗ്യപ്രവര്‍ത്തകരില്‍ രണ്ട് പുരുഷ നഴ്സുമാര്‍ക്കും ഒരു വനിതാ നഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്. കുവൈറ്റ് എയര്‍വെയ്സിന്റെ പ്രത്യേക വിമാനത്തിലാണ് നഴ്സസുമാരെ കുവൈറ്റില്‍ മടക്കിയെത്തിച്ചത്.
Read more
കൊച്ചി വിമാനത്താവളത്തില്‍ കൃത്യമായ കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആരോപണമുണ്ട്. കേരളത്തില്‍ താമസിച്ച് മടങ്ങിയെത്തിയ ഇവര്‍ക്ക് എങ്ങനെ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.