ജൂണില്‍ ഒരു ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി യു.എ.ഇ

രാജ്യത്ത് ജൂണ്‍ മാസം ഒരുലക്ഷത്തിലേറെ സൈബര്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി. വിവിധ തലങ്ങളിലായി 1,03,408 ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്ന് ട്രാ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം സൈബര്‍ ആക്രമണങ്ങളില്‍ 600% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ഇരട്ടിയായി. ഇ മെയിലുകള്‍ ഹാക്ക് ചെയ്യാനും സൈറ്റുകളില്‍ നുഴഞ്ഞു കയറാനും ശ്രമങ്ങള്‍ നടന്നു. ചില ലിങ്കുകളിലേക്ക് ആകര്‍ഷിച്ച് ചതിയില്‍ പെടുത്തുന്ന പ്രവണതയും വര്‍ദ്ധിച്ചിട്ടുണ്ട്.

Cyber-attack-UAE

സൈബര്‍ രംഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി, 2,085 ബോധവത്കരണ സെഷനുകളും 105 പരിശീലന കോഴ്‌സുകളും ജൂണില്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എ.ഇ നിവാസികള്‍ക്ക് സുരക്ഷിതമായ സൈബര്‍ സ്‌പേസ് ഉറപ്പാക്കുകയും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയുമാണ് ട്രാ ചെയ്തു വരുന്നത്.