അബുദാബിയില്‍ ഗ്രീന്‍ പാസിന് പിസിആര്‍ നെഗറ്റീവ് ഫലം വേണ്ട

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കോവിഡ് ബാധിതര്‍ക്ക് അബുദാബിയില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് അബുദാബി. കോവിഡ് പോസിറ്റീവായി 11 ദിവസം കഴിഞ്ഞാല്‍ അല്‍ ഹൊസന്‍ ആപ്പില്‍ സ്റ്റാറ്റസ് പച്ചയാകും.

നേരത്തെ ഇത്തരത്തില്‍ ഗ്രീസ് പാസ് ലഭിക്കാന്‍ 2 തവണ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകണമായിരുന്നു. ഇനി മുതല്‍ 11 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാല്‍ ആപ്പില്‍ സ്റ്റേറ്റസ് പച്ചയാകുകയും ഇതു 30 ദിവസം നിലനില്‍ക്കുകയും ചെയ്യും. തുടര്‍ന്നു ചാരനിറമാകും.

ഗ്രീന്‍ പാസ് നിലനിര്‍ത്താന്‍ 14 ദിവസത്തെ ഇടവേളകളില്‍ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകണം. പോസിറ്റീവ് ആയവര്‍ 90 ദിവസത്തിനു ശേഷമാണ് വാക്‌സീന്‍ സ്വീകരിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.