കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളുടെ മടക്കയാത്ര അടുത്ത ആഴ്ച മുതല്‍ ഉണ്ടായേക്കും. കേരളത്തിലേക്ക് ആദ്യഘട്ടത്തില്‍ മൂന്നു വിമാനങ്ങള്‍ ഉണ്ടാകും. പൊതുമാപ്പ് ക്യാംപിലുള്ളവരുമായി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് ജസീറ എയര്‍വെയ്സ് സര്‍വീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് മൂന്നു വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പൊതുമാപ്പ് ക്യാമ്പുകളില്‍ കഴിയുന്ന മലയാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ധാരണയായതായി നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഇളങ്കോവന് അറിയിച്ചു. മേയ് 25 നും ജൂണ്‍ മൂന്നിനും ഇടയിലാണ് കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാവും സര്‍വ്വീസ്.
Read more
ഒരുമാസത്തിലേറെയായി ക്യാമ്പില്‍ അനിശ്ചിതാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വിമാന സര്‍വിസ് ആരംഭിക്കുന്നത് ആശ്വാസമാണ്. അതേസമയം, കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.