കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബുദാബി; പാര്‍ക്കുകളും ബീച്ചും തുറക്കുന്നു

കോവിഡ് നിയന്ത്രണ വിധേയമാകുന്ന അബുദാബിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പാര്‍ക്കുകളും ബീച്ചുകളും തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതിയ ഘട്ടത്തില്‍ 9 പാര്‍ക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാര്‍ക്കും 2 ബീച്ചും തുറന്നിരുന്നു.

ഡല്‍മ പാര്‍ക്ക്, ഷാരിയ പാര്‍ക്ക്, ഖാതിം പാര്‍ക്ക്, വത്ബ പാര്‍ക്ക്, റബ്ദാന്‍ പാര്‍ക്ക്, ഷഹാമ പാര്‍ക്ക് (അബുദാബി) ഗ്രീന്‍ മുബാഷറ പാര്‍ക്ക് (അല്‍ഐന്‍) അല്‍മിര്‍ഫ, സായിദ് അല്‍ ഖൈര്‍ പാര്‍ക്ക് (അല്‍ ദഫ്‌റ) എന്നിവയാണ് പുതിയ ഘട്ടത്തില്‍ തുറക്കുന്ന പാര്‍ക്കുകള്‍. അല്‍ബതീന്‍ ബീച്ചാണ് ഇതോടൊപ്പം തുറക്കുന്നത്.

Five new public parks to open in Abu Dhabi

അല്‍ഐന്‍, അല്‍ദഫ്‌റ, അബുദാബി എന്നിവിടങ്ങളില്‍ പാര്‍ക്കിന്റെ ശേഷിയെക്കാള്‍ 40 ശതമാനത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. പാര്‍ക്കിലെ ഭക്ഷണശാലകളില്‍ 30 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കൂ. സംഘമായി എത്തുന്നവരില്‍ നാലു പേരില്‍ കൂടാന്‍ പാടില്ല.

Coronavirus: public parks in Abu Dhabi reopen after deep cleaning ...

ഇളവുകള്‍ക്കിടയിലും പൊതുസ്ഥലങ്ങളില്‍ മാസ്‌കും ഗ്ലൗസും ധരിക്കുക, അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ ഇടയ്ക്കിടെ കൈകള്‍ ശുചീകരിക്കുക തുടങ്ങി ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി തന്നെ പാലിച്ചിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.