കോവിഡ് 19; സൗദിയില്‍ നഴ്സ് അടക്കം മൂന്ന് മലയാളി കൂടി മരിച്ചു

സൗദിയില്‍ നഴ്സ് അടക്കം മൂന്നു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി (63) റിയാദിലും എറണാകുളം കോതമംഗലം കീരന്‍പാറ സ്വദേശിനി തെക്കേകുടി ബിജി ജോസ് (52), കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി കണ്ണോത്ത് പ്രേം രാജ് (55) എന്നിവര്‍ ദമാമിലും ആണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 85 ആയി.

കോതമംഗലം കീരംപാറ സ്വദേശി ബിജി ജോസ് 25 വര്‍ഷമായി അല്‍ ഹസയില്‍ സ്റ്റാഫ് നഴ്സ് ആയിരുന്നു. റിയാദ് സുലൈ വെസ്റ്റ് യൂണിറ്റ് കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്നു രാമചന്ദ്രന്‍ ആചാരി.

പ്രേം രാജ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 260 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Latest Stories

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു