ബഹ്റിനില്‍ നിന്നുള്ള രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ വൈകും

ബഹ്റിനില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വൈകും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന് ബഹ്റിനില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. വിമാനത്തിന് ഇറങ്ങാനുള്ള അനുമതിക്കായി ശ്രമം തുടരുകയാണ്.

ബഹ്റിനില്‍ നിന്ന് കേരളീയ സമാജത്തിന്റെ നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തേണ്ടിയിരുന്നത്. ഇതില്‍ ഗള്‍ഫ് എയറിന്റെ രണ്ടു വിമാനങ്ങള്‍ നിശ്ചിത സമയത്ത് തന്നെ പുറപ്പെടും. രാത്രി 8.30 നും 11.30 നും ഗള്‍ഫ് എയറിന്റെ വിമാനങ്ങള്‍ കൊച്ചിയിലേക്ക് പുറപ്പെടും.

ഉച്ചക്ക് 12 ന് കോഴിക്കോട്ടേക്കും 2.10 ന് കൊച്ചിയിലേക്കും ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. നാല് വിമാനങ്ങളിലുമായി 694 പ്രവാസികളാണ് നാട്ടിലേക്ക് തിരികെ എത്തുന്നത്.