റിയാദില്‍ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

റിയാദില്‍ ജൂണ്‍ 20 വരെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് റിയാദ് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. റിയാദില്‍ കൊറോണ രോഗവ്യാപനവും മരണസംഖ്യയും വര്‍ദ്ധിക്കുന്നതിനാലാണ് സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത എല്ലാ കച്ചവടസ്ഥാപനങ്ങളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്.

ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകള്‍, സിനിമാതിയേറ്ററുകള്‍, ഷീഷാ കഫേകള്‍ തുടങ്ങി 8,787 സ്ഥാപനങ്ങളാണ് ജൂണ്‍ 20 വരെ അടച്ചിടണമെന്ന് റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചത്. സ്പോര്‍ട്സ്, ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ജോലിയില്‍ തിരിച്ചെത്തിയവര്‍ സഹപ്രവര്‍ത്തകരുമായി ഭക്ഷണം പങ്കിടരുതെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് തുടരാനും അടച്ചിട്ട സ്ഥലത്തൊഴികെ എപ്പോഴും മാസ്‌ക് ധരിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.