ക്രമക്കേട്: സൗദിയില്‍ 207 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയുടെ അഴിമതി വിരുദ്ധ ഏജന്‍സി (നസാഹ) പൗരന്‍മാരും പ്രവാസികളുമുള്‍പ്പെടെ 207 പേരെ കൈക്കൂലി, അധികാരദുര്‍വിനിയോഗം, ക്രമക്കേട് എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തു.

പ്രതിരോധം, ആഭ്യന്തരം, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യം, നീതി, മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ്, ഹൗസിംഗ്, പരിസ്ഥിതി, ജലവും കൃഷിയും, വിദ്യാഭ്യാസം, വാണിജ്യം, മാനവവിഭവം, മാധ്യമം എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കിടയില്‍ നിന്നാണ് അറസ്റ്റ്.

മാര്‍ച്ചില്‍ ഇതിനു സമാനമായി 241 പേരെ അറസ്റ്റ് ചെയ്തതായി നസാഹ അറിയിച്ചിരുന്നു. അന്ന് അഞ്ച് ഡിപ്പാര്‍ട്ടുമെന്‌റുകളില്‍നിന്നും സാമ്പത്തിക ക്രമക്കേടിനായിരുന്നു നടപടി.