മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാല

മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി ഒമാനിലെ സലാല. ഖരീഫ് സീസണിനോടനുബന്ധിച്ച് ​ അറബ്​ ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ഫോറത്തിലാണ് സലാലയെ മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി ​പ്രഖ്യാപിച്ചത്​.

അറ​ബ് ടൂറിസം ആൻഡ് ഹെ​റിറ്റേ​ജ് ഫോറമാണ്​ സലാലയെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി തെരഞ്ഞെടുത്തത്. രണ്ട്​ ദിവസങ്ങളിലായാണ് ഫോറം സംഘടിപ്പിച്ചത്.
ഫോറത്തിൽ അറബ് ലോകത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ധർ, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം മാധ്യമ പ്രവർത്തകർ തുടങ്ങിയവരും​ പ​ങ്കെടുത്തിരുന്നു.

ഖരീഫ് സീസണിന്‍റെ തുടർച്ചയായി നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റി​ലേക്ക്​ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്​. ഖരീഫ്​ സീസൺ തുടങ്ങിയതോടെ സലാലയിലേക്കുളള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്.