അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഒമാന്‍

ഒമാനില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഗതാഗത മന്ത്രി ഡോ. അഹമദ് അല്‍ ഫുതൈസി. ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷമാകും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുക എന്ന് അദ്ദേഹം അറിയിച്ചു.

‘വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുമുമ്പ് ഒമാന്‍ എയറില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. രാജ്യത്തെ വ്യോമയാന മേഖലയുടെ ചെലവ് 43 ശതമാനം കുറയ്ക്കാന്‍ ശ്രമം സര്‍ക്കാര്‍ നടത്തി വരുകയാണ്. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വ്യോമയാന മേഖല എത്താന്‍ നാലുവര്‍ഷം വരെ സമയമെടുക്കും.’ ഗതാഗത മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി ആഗോളതലത്തില്‍ കാര്യമായും ബാധിച്ചത് വ്യോമയാന മേഖലയെയാണ്. ടൂറിസം, ഏവിയേഷന്‍ അനുബന്ധ സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നേരിട്ടല്ലാത്ത ഇത് ആഘാതവുമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.