വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍. സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്‌കറ്റില്‍ നിന്നാണ്. മസ്‌കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉള്ളത്.

ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയ 28 സര്‍വീസുകളില്‍ 18-ഉം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായിരുന്നു. കഴിഞ്ഞ ഘട്ടത്തിലെ അവസാന രണ്ട് സര്‍വീസുകള്‍ വ്യാഴാഴ്ച മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമായിരുന്നു. നാലാംഘട്ടത്തില്‍ ജൂണ്‍ 10 മുതല്‍ 19 വരെ സര്‍വീസുകളുണ്ടാകും.

കേരളത്തിലേക്കുള്ള സര്‍വീസുകള്‍

ജൂണ്‍ 10: സലാല – കണ്ണൂര്‍
ജൂണ്‍ 10: മസ്‌കറ്റ് – കോഴിക്കോട്
ജൂണ്‍ 12: മസ്‌കറ്റ് – തിരുവനന്തപുരം
ജൂണ്‍ 14: മസ്‌കറ്റ് – കണ്ണൂര്‍
ജൂണ്‍ 17: മസ്‌കറ്റ് – കൊച്ചി
ജൂണ്‍ 18: മസ്‌കറ്റ് – തിരുവനന്തപുരം
ജൂണ്‍ 19: മസ്‌കറ്റ് – കൊച്ചി
ജൂണ്‍ 19: മസ്‌കറ്റ് – കോഴിക്കോട്