മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

സമൂഹിക പ്രവർത്തകനും കെ.എം.സി.സി ഭാരവാഹിയുമായ മലപ്പുറം ചേറ്റൂർ മിനി കാപ്പിൽ സ്വദേശി എൻ.പി ഹനീഫ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയാണ് അന്ത്യം.

Read more

25 വർഷമായി സൗദിയിലുള്ള ഹനീഫ ദമ്മാമിലും ജിദ്ദയിലും റിയാദിലുമായി സജീവ സംഘടനാ പ്രവർത്തനം നിർവ്വഹിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.