Tuesday, 15 September 2026
‘Honest storytelling is a powerful means of change
03:18:37 PM IST
Kerala

‘സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല’; കാന്തപുരത്തിന് പരസ്യ പിന്തുണയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍

ന്യൂസ് ഡെസ്ക് 15 September 2026, 9:18 am
SHARE

സ്ത്രീ വിരുദ്ധ പരാമർശ വിവാദത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പരസ്യ പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നല്ല കാന്തപുരം പറഞ്ഞതെന്നും സ്ത്രീകളെ എല്ലാ മേഖലകളിൽ നിന്നും ഇസ്‌ലാം തടഞ്ഞിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയും മാന്യതയും പരിഗണിച്ചാണ് ഇസ്‌ലാമിക നിയമങ്ങൾ രൂപപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ച് പങ്കെടുത്തു. ചില കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ കാന്തപുരം നിരവധി ആരോപണങ്ങൾ നേരിട്ടതായി ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സ്ത്രീകൾ വീട്ടിൽ ഒതുങ്ങണമെന്നല്ല പറയുന്നതെന്നും വീടിനുള്ളിലും പുറത്തും പാലിക്കേണ്ട മര്യാദകളും രീതികളും പാലിക്കണമെന്നാണ് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ എല്ലാ മേഖലകളിൽ നിന്നും ഇസ്‌ലാം തടഞ്ഞിട്ടില്ലെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിരുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.

വിവാദത്തിന് പിന്നാലെ തന്റെ നിലപാടിൽ വിശദീകരണവുമായി കാന്തപുരവും രംഗത്തെത്തിയിരുന്നു. തങ്ങൾ സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ലെന്നും സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകണമെന്ന നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെയും സ്ഥാനത്തെയും സംബന്ധിച്ച തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും കാന്തപുരം വിശദീകരിച്ചിരുന്നു.

Read More

‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ

s
ന്യൂസ് ഡെസ്ക്
View all posts →