ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകളുടെ വിലക്ക് നീക്കി; നിരോധിച്ച ഉത്തരവ് ജോ ബൈഡന്‍ പിൻവലിച്ചു

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നീക്കി.

ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു.

യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്‌.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപ്പായ ടിക് ടോകിനെതിരെ കടുത്ത നടപടിയെടുത്തതെന്നായിരുന്നു ട്രംപ് ഇറക്കിയ ഉത്തരവില്‍ പറഞ്ഞത്.