യു.എ.ഇയില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ താപനില ഗണ്യമായി ഉയര്‍ന്നേക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. അല്‍ ഐനില്‍ കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 43 ഡിഗ്രി സെല്‍ഷ്യസാണ് അല്‍ ഐനില്‍ രേഖപ്പെടുത്തിയത്.

പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കടല്‍ പ്രക്ഷുബ്ധമാവുമെന്നും അറേബ്യന്‍ ഗള്‍ഫില്‍ 8 അടി ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.

കൂടാതെ നാളെ വരെ കടലിന്റെ സ്ഥിതി പ്രക്ഷുബ്ധമായി തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 41, 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കും.