2022-ൽ ലോകത്തെ സ്വാധീനിച്ചവർ; ടൈം മാഗസിൻ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

2022 ൽ ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാരും. ടെെം മാ​ഗസിൻ പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യൻ വ്യവസായി ​ഗൗതം അദാനി, സുപ്രീംകോടതി അഭിഭാഷക കരുണ നന്തി, കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസ് എന്നിവരുള്ളത്.

വെറുമൊരു അഭിഭാഷകയല്ലെന്നും ഒരു പൊതു പ്രവർത്തക കൂടിയാണെന്നും അവതരിപ്പിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബലാത്സംഗ നിയമങ്ങളുടെ പരിഷ്കരണത്തിനും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനുമായാണ് നന്തിയെ പരി​ഗണിച്ചത്.

ആപ്പിളിന്റെ സിഇഒ ആയ ടിം കുക്ക്, അമേരിക്കൻ അവതാരക ഒപ്റ വിൻഫ്രേ എന്നിവർ ഉൾപ്പെട്ട ടെെറ്റൻസ് വിഭാ​ഗത്തിലാണ് അദാനി ഉൾപ്പെട്ടത്. ലോകത്തിലെ ആറാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

സാമ്പത്തിക രാഷ്ട്രീയ ശക്തികളെ ഒരുമിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതാണ് അദാനിക്ക് ​ഗുണം ചെയ്തത്. നന്തിയും പർവേസും ഉൾപ്പെട്ടത് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉൾപ്പെട്ട നേതാക്കളുടെ വിഭാ​ഗത്തിലാണ്.

അതേസമയം, ഖുറം പർവേസിനെ ടെെം മാ​ഗസിൻ അവതരിപ്പിക്കുന്നത് ഏഷ്യൻ ഫെഡറേഷൻ എ​ഗൻസ്റ്റ് ഇൻവൊളന്ററി ഡിസപ്പിയറൻസസ് ചെയർപേഴ്‌സണായാണ്. കശ്മീർ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അനീതികൾക്കെതിരെയും അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടം ലോകമെമ്പാടും മുഴങ്ങുന്ന ശബ്ദമായിരുന്നുവെന്നാണ് ടെെം മാ​ഗസിൻ വ്യക്തമാക്കിയത്