ടിക് ടോക്കിനെതിരെ നിലപാടെടുത്ത മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്ക് അക്കൗണ്ടുമായി രംഗത്ത്. അമേരിക്കയിലെ യുവതലമുറയെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്ക് നിരോധിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയ്ക്ക് മുന്‍പേ തന്നെ ടിക് ടോക്കിനെതിരെ നിലപാടെടുത്ത് ശ്രദ്ധ നേടിയ ഭരണാധികാരിയായിരുന്നു ട്രംപ്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കീഴിലുള്ള ആപ്പിനെതിരെ സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായാണ് അന്ന് ട്രംപ് രംഗത്തെത്തിയത്.
ട്രംപിന്റെ ടിക് ടോക്ക് അക്കൗണ്ട് അമേരിക്കന്‍ ജനതയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് യുവജനങ്ങളെ കൈയിലെടുക്കാനാണ് ടിക് ടോക്കില്‍ അക്കൗണ്ടെടുത്തതെന്നാണ് വിലയിരുത്തല്‍. എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനും ടിക് ടോക്കില്‍ സജീവമായതോടെയാണ് ട്രംപിന്റെ പുതിയ നീക്കം.
Read more
നിലവില്‍ അമേരിക്കന്‍ ജനതയിലെ 170 മില്യണ്‍ ആളുകള്‍ ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ട്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്.