ഇന്ത്യന്‍ യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു; അപകടം എയര്‍ ഷോയ്ക്കിടെ

ഇന്ത്യയുടെ യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ പൈലറ്റ് മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെ വീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ നിര്‍ത്തിവെച്ചു. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.