കനത്ത മഴയിൽ മുങ്ങി വാഷിംഗ്ടണ്‍; പ്രസിഡന്റിന്റെ ഔദ്യോ​ഗിക വസതിയിലും വെള്ളം കയറി

കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കം വാഷിംഗ്ടണിനെ ചെറുതായല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസ് പോലും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റ് ഭാഗത്ത് വെള്ളം കയറിയിരുന്നു.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ അധികൃതര്‍ രക്ഷപ്പെടുത്തി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. വാഹന -റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പോമോടാക് നദി കരകവിഞ്ഞ് ഒഴുകിയതാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ കനത്ത വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.