എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ പുസ്തകം പ്രദര്‍ശിപ്പിച്ച ബുക്ക് സ്റ്റാള്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ധാക്കയിലെ അമര്‍ ഏകുഷേയി ബുക്ക് ഫെയറിനിടെ സബ്യസാചി പ്രകാശിനി സ്റ്റാളിനു നേര്‍ക്കായിരുന്നു ആക്രമണം. നിരവധി ആളുകള്‍ സ്റ്റാളില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം.
Read more
സംഭവം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് അന്വേഷണത്തിന് ഉത്തരവിട്ടു. തൗഹിതി ജനതയുടെ ബാനറിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. സബ്യസാചി പ്രസാധകന്‍ ശതാബ്ദി വോബോയെ വളഞ്ഞ സംഘം മുദ്രാവാക്യം മുഴക്കി. പോലീസെത്തിയാണ് വോബോയെ രക്ഷപ്പെടുത്തിയത്.