പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് നെതന്യാഹു; ഭീകരര്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് നരേന്ദ്രമോദി; നന്ദി പറഞ്ഞ് എംബസി

ഹമാസിനെതിരെ കടുത്ത നടപടികളിലേക്ക് ഇസ്രയേല്‍ നീങ്ങുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇക്കാര്യം മോദിതന്നെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ാേമിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ജനത ഇസ്രയേലിനൊപ്പമാണെന്ന നിലപാട് മോദി നെതന്യാഹുവിനെ അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയും രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ കോളിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് നല്‍കിയ വിശദീകരണത്തിനും നന്ദി. അതീവ ദുഷ്‌കരമായ ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഏതു രൂപത്തിലും ഭാവത്തിലുമായാലും, ഭീകരതയെ ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നുവെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

Read more

ഇസ്രയേലിനു നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി. മോദിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, ഈ ദുര്‍ഘടമായ സാഹചര്യത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഇസ്രയേല്‍ എക്‌സിലൂടെ അറിയിച്ചു.